6 Friday
March 2026
2026 March 6
1447 Ramadân 17

കോഴിക്കോട് സൗത്ത് ജില്ല വെളിച്ചം സംഗമവും അവാര്‍ഡ്ദാനവും

ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം സംഗമത്തില്‍ സംസ്ഥാന ജന.സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത് കാഷ് അവാര്‍ഡ് നല്‍കുന്നു.
കോഴിക്കോട്: ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം സംഗമം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഏഴാംഘട്ട മത്സരത്തില്‍ 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഉപഹാരവും ഒന്നാം സ്ഥാനം നേടിയ സീനത്ത് ഒളവണ്ണക്ക് ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഡോ അന്‍വര്‍ സാദത്ത് വിതരണം ചെയ്തു. ബമ്പര്‍ സമ്മാനം നേടിയ ദാസന്‍ മുക്കം, മിനി, ബിജില എന്നിവര്‍ക്കുള്ള ഉപഹാരവും ഷീല്‍ഡും ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഷാനിഫ് വാഴക്കാട് വിതരണം ചെയ്തു. ബാലവെളിച്ചം അവാര്‍ഡുകള്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം വിതരണം ചെയ്തു. ഖുര്‍ആന്‍ ആസ്വാദന സദസ്സിന് അബ്ദുല്ല തിരൂര്‍ക്കാട്, ശിഹാബുദ്ദീന്‍ അന്‍സാരി, നൗഷാദ് കുറ്റിയാടി, റിസ ഫാത്തിമ, ഹുദാ മുജീബലി, അക്ബര്‍ സാദിഖ് നേതൃത്വം നല്‍കി. പി കെ ശബീബ്, അബ്ദുല്‍മജീദ് സുല്ലമി പ്രഭാഷണം നടത്തി. ജാനിഷ് വേങ്ങേരി, നവാസ് അന്‍വാരി, ഷാനവാസ് ചാലിയം പ്രസംഗിച്ചു.
Back to Top