കോഴിക്കോട് നോര്‍ത്ത് ജില്ലാ മുജാഹിദ് സമ്മേളനംജില്ലയില് പ്രചാരണത്തിന് തുടക്കമായി
മേപ്പയൂര്‍: ചരിത്രം, നവോത്ഥാനം, വര്‍ത്തമാനം സന്ദേശവുമായി കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ജനുവരിയില്‍ കാപ്പാട് ബീച്ചില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന് തുടക്കമായി. സമകാലിക ഇന്ത്യയില്‍ ചരിത്രത്തിന്റെ വായനയും പഠനവും നടക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ചരിത്രത്തിന്റെ പിന്‍ബലത്തോടെ നവോത്ഥാന ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നടപ്പില്‍ കൊണ്ടുവരാനും സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചിന്തകള്‍ പകര്‍ന്നു നല്‍കാനും സമൂഹം ശ്രദ്ധിക്കണം. മേപ്പയൂരില്‍ നടന്ന പ്രചാരണോദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ഇസ്മായില്‍ കരിയാട്, റാഫി പേരാമ്പ്ര, കെ എം കുഞ്ഞമ്മദ് മദനി, എന്‍ അഹമദ് കുട്ടി, കെ കെ റഫീഖ്, പി കെ ഷാക്കിര്‍, സി വി അബദുല്ല, മുസ്തഫ കാട്ടിലപീടിക പ്രസംഗിച്ചു.
കോഴിക്കോട് നോര്‍ത്ത് ജില്ല മുജാഹിദ് സമ്മേളന പ്രചാരണോദ്ഘാടനം കെ എന്‍ എം (മര്‍കസുദ്ദഅ്വ) സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി നിര്‍വഹിക്കുന്നു.
