കോഴിക്കോട് നോര്‍ത്ത് ജില്ല മുജാഹിദ് സംഗമവും യാത്രയയപ്പും
കൊയിലാണ്ടി: കോഴിക്കോട് നോര്‍ത്ത് ജില്ലാ കെ എന്‍ എം സംഘടിപ്പിച്ച മുജാഹിദ് സംഗമവും ഹജ്ജ് യാത്രികര്‍ക്കുള്ള യാത്രയയപ്പും സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. ബഷീര്‍ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു. കെ എം കുഞ്ഞമ്മദ് മദനി, ജലീല്‍ കിഴൂര്‍, നജീബ് തിക്കോടി, ലത്തീഫ് വടകര, അലി ചെറിയ കുമ്പളം, ആരിഫ ടീച്ചര്‍, മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചു. സഅദ് കടലൂര്‍ (കൊയിലാണ്ടി), അഹമദ് കുട്ടി പൂനൂര് (ബാലുശ്ശേരി), പ്രഫ. അബ്ദുസ്സമദ് കോട്ടക്കല്‍ (വടകര), ശാക്കിര്‍ (മേപ്പയ്യൂര്‍) എന്നിവര്‍ മണ്ഡലം റിപ്പോര്‍ട്ടും റുഖിയ ടീച്ചര്‍ പൂനൂര് (എം ജി എം), റഫീഖ് മേപ്പയ്യൂര്‍ (ഐ എസ് എം) എന്നിവര്‍ പോഷക ഘടകങ്ങളുടെ ജില്ലാതല റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
