കോഴിക്കോട് നോര്‍ത്ത് ജില്ല കെ എന്‍ എം തസ്‌കയിത്ത് ക്യാമ്പ്
കോഴിക്കോട് നോര്‍ത്ത് ജില്ല കെ എന്‍ എം തസ്‌കിയത്ത് ക്യാമ്പ് അബ്ദുസ്സലാം പുത്തൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കോഴിക്കോട് നോര്‍ത്ത് ജില്ലാ തസ്‌കിയത്ത് ക്യാമ്പ് സംസ്ഥാന പ്രതിനിധി അബ്ദുസ്സലാം പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ എം കുഞ്ഞമ്മദ് മദനി, ഐ എസ് എം ജില്ലാ സെക്രട്ടറി റഫീഖ് മേപ്പയൂര്‍, എം ജി എം ജില്ലാ സെക്രട്ടറി ഫാത്തിമ ചാലിക്കര, എം എസ് എം ജില്ലാ പ്രസിഡന്റ് റഷീദ് കുറ്റിയാടി, അഹമ്മദ്കുട്ടി ബാലുശ്ശേരി, ബഷീര്‍ കൊയിലാണ്ടി, ഷാക്കിര്‍ മേപ്പയൂര്‍, പ്രഫ. അബ്ദുസ്സമദ് വടകര, ജലീല്‍ കീഴൂര്‍ പ്രസംഗിച്ചു. ഷാനവാസ് ചാലിക്കര ക്ലാസ്സെടുത്തു.
