കോഴിക്കോട് നോര്‍ത്ത് ജില്ല വെളിച്ചം സംഗമം
കോഴിക്കോട് നോര്‍ത്ത് ജില്ല ഐ എസ് എം വെളിച്ചം സംഗമം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
പേരാമ്പ്ര: ഐ എസ് എം കോഴിക്കോട് നോര്‍ത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വെളിച്ചം സംഗമവും ഏഴാംഘട്ട അവാര്‍ഡ് ദാനവും സര്‍ഗമേളയും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ. ജമാലുദ്ദീന്‍ ഫാറുഖി, സല്‍മ അന്‍വാരിയ്യ ക്ലാസ്സെടുത്തു. ‘ഉള്ളുണര്‍ത്തുന്ന ഖുര്‍ആന്‍’ ആസ്വാദന സെഷനില്‍ പത്മിനി ടീച്ചര്‍, ഇ വി അബ്ബാസ് സുല്ലമി, നൗഷാദ് കാക്കവയല്‍, ബവീഷ് ടി കുറ്റിയാടി പ്രഭാഷണം നടത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി മുഹമ്മദ് അരിപ്ര നിര്‍വഹിച്ചു. ‘കുട്ടിക്കൂട്ടം ബാലവെളിച്ചം’ സെഷന് കാസിം മാസ്റ്റര്‍, സോഫിയ ടീച്ചര്‍, ഷാനവാസ് പേരാമ്പ്ര നേതൃത്വം നല്‍കി. കെ നൂറുദ്ദീന്‍ സമാനപന പ്രഭാഷണം നിര്‍വഹിച്ചു. കുട്ടികള്‍ക്ക് ഖുര്‍ആന്‍ പാരായണം, മനപ്പാഠം, ഖുര്‍ആന്‍ കാലിഗ്രഫി, പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അഫ്താഷ് ചാലിയം, കെ എന്‍ എം ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ്, ജില്ലാ സെക്രട്ടറി കെ എം കുഞ്ഞമ്മദ് മദനി, എം ജി എം സംസ്ഥാന വൈസ് പ്രസിഡന്റ് റുഖിയ്യ ടീച്ചര്‍, ശമീം കണ്ണോത്ത്, ജലീല്‍ കീഴൂര്‍ നേതൃത്വം നല്‍കി.
