7 Saturday
March 2026
2026 March 7
1447 Ramadân 18

കൊടുവള്ളി ഈസ്റ്റ് മണ്ഡലം സര്‍ഗോത്സവ്

കൊടുവള്ളി ഈസ്റ്റ് മണ്ഡലം സര്‍ഗോല്‍സവ വിജയികള്‍ക്ക് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി അബ്ദുറഷീദ് മടവൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.

ഓമശ്ശേരി: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെയും എം എസ് എം സംസ്ഥാന സമിതിയുടെയും കീഴില്‍ കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഓമശ്ശേരിയില്‍ സംഘടിപ്പിച്ച സര്‍ഗോല്‍സവത്തില്‍ 372 പോയന്റ് നേടി മദ്‌റസത്തുല്‍ മുജാഹിദീന്‍ ഓമശ്ശേരി ഒന്നാം സ്ഥാനവും 362 പോയന്റുമായി കൊടുവള്ളി ഇസ്ലാമിക് സണ്‍ഡെ മദ്‌റസ രണ്ടാം സ്ഥാനവും നേടി. കിഡ്‌സ് ,ടീന്‍സ് വിഭാഗത്തില്‍ കൊടുവള്ളിയും ചില്‍ഡ്രന്‍, സബ് ജൂനിയര്‍, സൂപ്പര്‍ ടീന്‍സ് വിഭാഗത്തില്‍ ഓമശ്ശേരിയും ജൂനിയര്‍ വിഭാഗത്തില്‍ പുത്തൂരും ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനം കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡണ്ട് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുറഷീദ് മടവൂര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി പി അബ്ദുല്‍മജീദ് മദനി, പ്രസിഡണ്ട് എം പി മൂസ, കെ കെ റഫീഖ് സലഫി, എം കെ പോക്കര്‍ സു ല്ലമി, കെ കെ മുഹമ്മദ്, അബ്ദുസ്സത്താര്‍ ഓമശ്ശേരി, പി അബൂബക്കര്‍ മദനി, കെ പി. അബ്ദുദുല്ലത്തീഫ് സ്വലാഹി, യഹ്‌യ മലോറം, പി എം സുബയ്യില്‍, പി വി അബ്ദുസ്സലാം മദനി പ്രസംഗിച്ചു

Back to Top