1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കേരളീയ സമ്പത്ത് വ്യവസ്ഥയെ കുറിച്ച് ‘ഇസ്ര’ പാര്‍ലെ സംഘടിപ്പിച്ചു

ഇസ്ര പാര്‍ലെ ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ: പ്രവാസി സമൂഹത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനുള്ള പഠനവും പരിശീലനവും നല്‍കുന്നതിന് വേണ്ടി ജിദ്ദ ഇസ്‌ലാഹി സെന്ററിനു കീഴില്‍ പുതുതായി രൂപീകൃതമായ ‘ഇസ്ര’യുടെ നേതൃത്വത്തില്‍ കേരളീയ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള ഇന്റലെക്ച്ചല്‍ പാര്‍ലെ സംഘടിപ്പിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് അസൈനാര്‍ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു. സലീം ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജമാല്‍ ഇസ്മായില്‍, ഇ എ ഗഫൂര്‍, കെ സി മന്‍സൂര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബഷീര്‍ വള്ളിക്കുന്ന് സംഗ്രഹ പ്രഭാഷണം നടത്തി. അബ്ദുല്‍ഘനി, പ്രിന്‍സാദ് പാറായി, ജൈസല്‍ ഫറോക്ക് പ്രസംഗിച്ചു.

Back to Top