1 Friday
May 2026
2026 May 1
1447 Dhoul-Qida 14

കെ ടി അബു

പുല്‍പ്പള്ളി: പ്രദേശത്തെ ഇസ്‌ലാഹീ കാരണവരായിരുന്ന കെ ടി അബു (72) നിര്യാതനായി. മലപ്പുറം ജില്ലയിലെ കാവനൂരില്‍ ജനിച്ച അദ്ദേഹം പുല്‍പ്പള്ളിയിലെ ആദ്യകാല മുസ്‌ലിം കുടിയേറ്റക്കാരിലൊരാളാണ്. പുല്‍പ്പള്ളിയിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചു. മസ്ജിദുല്‍ ഇസ്‌ലാഹിന്റെ ദീര്‍ഘകാല പ്രസിഡന്റായിരുന്നു. ഖദീജയാണ് ഭാര്യ. മക്കള്‍: അബ്ദുസ്സമദ് (ഐ എസ് എം ജില്ല ജോ.സെക്ര), ഷാഹുല്‍ ഹമീദ്, സുലൈഖ. അല്ലാഹു പരേതന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
അശ്‌റഫ് പുല്‍പ്പള്ളി

Back to Top