7 Saturday
March 2026
2026 March 7
1447 Ramadân 18

കെ എന്‍ എം സൗഹൃദ  സായാഹ്നം 77 കേന്ദ്രങ്ങളില്‍

കണ്ണൂര്‍: മാനവികതയും സ്‌നേഹ സൗഹാര്‍ദ്ദവും കാത്തു സൂക്ഷിക്കുന്നതിന്ന് ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുത്ത 77 കേന്ദ്രങ്ങളില്‍ സൗഹൃദ സായാഹ്നം സംഘടിപ്പിക്കാന്‍ കണ്ണൂര്‍ സലഫി ദഅവ സെന്ററില്‍ ചേര്‍ന്ന കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചു. മണ്ഡലം തലങ്ങളില്‍ ലീഫ് നേതൃശില്‍പ്പശാല നടത്തും. സംഘാടനം, സംസ്‌ക്കരണം, ആദര്‍ശ പ്രബുദ്ധത, സംഘടനാ ശേഷി തുടങ്ങിയവ വികസിപ്പിക്കുന്നതിന്നാവശ്യമായ ‘റൂട്ട്’ പരിപാടി ശാഖാ തലങ്ങളില്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ നടത്തും. ജില്ലാ ട്രഷറര്‍ ടി മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. പി സാദിഖ്, റമീസ് പാറാല്‍, പി ടി പി മുസ്തഫ, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, പി കെ ജുനൈദ് ചക്കരക്കല്‍, നഈല്‍ മുഹമ്മദ്, എന്‍ കെ ഉമ്മര്‍ കടവത്തൂര്‍, എല്‍ സി സിദ്ദീഖ്, ഫിറോസ് മുഴപ്പിലങ്ങാട്, ടി കെ സി അഹമ്മദ് കല്ലിക്കണ്ടി, വി വി മഹ്മൂദ് മാട്ടൂല്‍, കെ കെ പി അബ്ദുല്ല, വി സുലൈമാന്‍, കെ പി മുഹമ്മദ് റാഫി, ടി പി അബ്ദുന്നാസര്‍ ധര്‍മ്മടം, ഹാരിസ് പുന്നക്കല്‍ പ്രസംഗിച്ചു.
Back to Top