9 Saturday
November 2024
2024 November 9
1446 Joumada I 7

കെ എന്‍ എം ലീഡേഴ്‌സ് അസംബ്ലി

കണ്ണൂര്‍: കെ എന്‍ എം മര്‍ക്കസുദ്ദഅവ സംസ്ഥാന സമിതിയുടെ നിര്‍ദ്ദേശ പ്രകാരം പ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന്നുള്ള ലീഡേര്‍സ് അസംബ്ലി നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന അസംബ്ലി പാനൂരില്‍ ജില്ലാ പ്രസിഡന്റ് കെ എല്‍ പി ഹാരിസും മാഹിയില്‍ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീലും കണ്ണൂരില്‍ സി സി ശക്കീര്‍ ഫാറൂഖിയും പഴയങ്ങാടിയില്‍ സംസ്ഥാന സെക്രട്ടറി പ്രഫ. ശംസുദ്ദീന്‍ പാലക്കോടും ഉദ്ഘാടനം ചെയ്തു. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് പ്രവര്‍ത്തകര്‍ മുനിട്ടിറങ്ങണമെന്നും ശുചീകരണ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപരിപാലനത്തിലും പ്രവര്‍ത്തകര്‍ പങ്ക് വഹിക്കണമെന്നും കെ എന്‍ എം ലീഡേര്‍സ് അസംബഌ ആഹ്വാനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ എം അഹമ്മദ് കുട്ടി മദനി, അബ്ദുസ്സലാം പുത്തൂര്‍, ഇസ്മയില്‍ കരിയാട്, ജില്ലാ പ്രതിനിധികളായ അബ്ദുല്‍ജലീല്‍ ഒതായി, ശഫീഖ് മമ്പറം, സി ടി ആയിഷ, അശ്രഫ് മമ്പറം, പി ടി പി മുസ്തഫ, പി സാദിഖ്, വി വി മഹമൂദ് മാട്ടൂല്‍ പ്രസംഗിച്ചു.

Back to Top