7 Saturday
March 2026
2026 March 7
1447 Ramadân 18

കെ എന്‍ എം റൂട്ട് ശില്‍പശാല

കോഴിക്കോട് സൗത്ത് ജില്ല കെ എന്‍ എം പുത്തൂരില്‍ സംഘടിപ്പിച്ച റൂട്ട് ശില്‍പശാല ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
പുത്തൂര്‍: മഹല്ല് ശാക്തീകരണം, തീവ്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെയുള്ള ബോധവല്‍ക്കരണം, സന്തുഷ്ട കുടുംബം എന്നിവ ലക്ഷ്യമാക്കി കെ എന്‍ എം (മര്‍കസുദ്ദഅവ) സംസ്ഥാന സമിതി പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കുന്ന  റൂട്ട് ശില്‍പശാല പുത്തൂരില്‍ വച്ചു നടന്നു. 200 പേര്‍ പങ്കെടുത്ത പരിപാടി ജില്ല പ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. കെ പി അബ്ദുല്‍ അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു.  സംസ്ഥാന പ്രതിനിധികളായ ഡോ. ഐ പി അബ്ദുസ്സലാം, പി അബ്ദുസ്സലാം മദനി, ജില്ലാ വൈ. പ്രസിഡന്റ് പി അബ്ദുറഹിമാന്‍ സുല്ലമി, ഡയരക്ടര്‍ പി സി അബൂബക്കര്‍, ശുക്കൂര്‍ കോണിക്കല്‍, ടി ടി അബ്ദുറസാക്ക്, പി ഇബ്രാഹിം, എം കെ നജീബ്, എം ടി നജ്മ, എം പി അജീബ്, കെ കെ അശ്ഫാഖ് അലി, എം അബൂബക്കര്‍ കുട്ടി, ഇഖ്ബാല്‍ പുന്നശ്ശേരി, കെ പി അബ്ദുല്ലത്തീഫ് സ്വലാഹി, എം കെ പോക്കര്‍ സുല്ലമി, പി സി ഫൈസല്‍ സുല്ലമി പ്രസംഗിച്ചു.
Back to Top