29 Wednesday
November 2023
2023 November 29
1445 Joumada I 16

കെ എന്‍ എം മര്‍കസുദ്ദഅ്‌വ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ് ഉപഹാരം നല്‍കുന്നു.

janapradhinidhikalkk sweekaranam nalki

ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
കണ്ണൂര്‍: കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കും ഡെ. മേയര്‍ക്കും ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റിനും സ്വീകരണം നല്‍കി. മാലിന്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന നല്‍കി ശുചിത്വ ജില്ലയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, റുസീന ഫൈസല്‍, ഇ സറീന എന്നിവര്‍ ജനപ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കി. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ഡെപ്യൂട്ടി മേയര്‍ കെ ശബീന ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഇ വി വിജയന്‍ മാസ്റ്റര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷന്‍ പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം ജി എം ജില്ലാ വൈ.പ്രസിഡന്റ് കെ പി ഹസീന, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന ഉമ്മര്‍, റമീസ് പാറാല്‍ പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x