26 Saturday
September 2026
2026 September 26
1448 Rabie Al-Âkher 13

കെ എന്‍ എം നവോത്ഥാന സമ്മേളനം

ആലപ്പുഴ മണ്ഡലം കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) നവോത്ഥാന സമ്മേളനം സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരെ സാംസ്‌കാരിക നവോത്ഥാനത്തിനായി കേരളീയ മതേതര സമൂഹം മുന്നിട്ടിറങ്ങണമെന്ന് ‘ഇസ്‌ലാഹ്: കാലം ലോകം ദൗത്യം’ പ്രമേയത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച കെ എന്‍ എം മണ്ഡലം നവോത്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. എസ് കലാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, ഇസ്മയില്‍ കരിയാട്, സുബൈര്‍ അരൂര്‍ പ്രഭാഷണം നടത്തി. ഐ എസ് എം സംസ്ഥാന സെക്രട്ടറി പി എ ഷമീര്‍ ഫലാഹി, ജില്ലാ പ്രസിഡന്റ് എ എസ് അനീസ്, കെ എന്‍ എം ജില്ലാ സെക്രട്ടറി വൈ മുഹമ്മദ് മുനീര്‍, മുഹമ്മദ്അസ്‌ലം, മുബാറക് അഹമ്മദ്, ഷഹീര്‍ ഫാറൂഖി, പി നസീര്‍, ഹുസൈന്‍ കായംകുളം, സുബൈര്‍ അരൂര്‍, പി കെ എം ബഷീര്‍, എ എം നസീര്‍, നസീര്‍ കായിക്കര, ഹിഷാം സിയാദ്, എച്ച് സുധീര്‍, എ പി നൗഷാദ് പ്രസംഗിച്ചു.
Back to Top