കെയര്‍ഹോം ഉദ്ഘാടനം സൈക്കിള്‍ റാലി നടത്തി
കോഴിക്കോട്: ഹെല്‍പ്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍ധനരായ രോഗികള്‍ക്ക് വിശ്രമ കേന്ദ്രമായി നിര്‍മിച്ച കെയര്‍ ഹോമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെയ്ന്‍ റോവേഴ്സ് സൈക്കിള്‍ ക്ലബ്ബുമായി സഹകരിച്ച് ‘കെയര്‍ റൈഡ്’ സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചില്‍ നിന്നും ആരംഭിച്ച് മെഡിക്കല്‍ കോളജ് കാമ്പസിലെ കെയര്‍ഹോമില്‍ റൈഡ് അവസാനിച്ചു. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ശോഭീന്ദ്രന് ഫഌഗ് ഓഫ് ചെയ്തു. ഡോ. ഫുക്കാര്‍ അലി, കെ വി നിയാസ്, ഷാനിഫ് വാഴക്കാട്, ടി കെ റഫീഖ് നല്ലളം, നൗഷാദ്, നിസാര്‍ അഹ്മദ് പ്രസംഗിച്ചു.
