27 Saturday
July 2024
2024 July 27
1446 Mouharrem 20

കുവൈത്ത് മന്ത്രിക്കെതിരെ കുറ്റവിചാരണ നോട്ടീസ്

ധനമന്ത്രി ഡോ. നായിഫ് അല്‍ ഹജ്‌റുഫിനെതിരെ കുറ്റവിചാരണ നോട്ടീസ്. റിയാദ് അല്‍ അദസാനി, ബദര്‍ അല്‍ മുല്ല എന്നീ എം പിമാരാണ് മന്ത്രാലയത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് കുറ്റവിചാരണക്ക് നോട്ടീസ് നല്‍കിയത്. ജൂണ്‍ 11ന് ചേരുന്ന പാര്‍ലമന്റെ് യോഗം കുറ്റവിചാരണ ചര്‍ച്ച ചെയ്യുമെന്ന് ആക്ടിങ് സ്പീക്കര്‍ ഈസ അല്‍ കന്‍ദരി പറഞ്ഞു. പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയും ബജറ്റ് നിശ്ചയിച്ചതിനെക്കാള്‍ ചെലവുകള്‍ അധികരിച്ചതും വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളിലുണ്ടായ നഷ്ടവുമാണ് പ്രധാന ആരോപണങ്ങള്‍. തെറ്റായ നിക്ഷേപ തീരുമാനത്തിലൂടെ കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, സോവറിന്‍ വെല്‍ത്ത് ഫണ്ട് തുടങ്ങിയവക്ക് കോടിക്കണക്കിന് ദീനാറിന്റെ സാമ്പത്തിക നഷ്ടമുണ്ടായി.
600 ദശലക്ഷം യൂറോ ഏതാനും വര്‍ഷം മുമ്പ് ഫ്രഞ്ച് ന്യൂക്ലിയര്‍ കമ്പനിയില്‍ നിക്ഷേപിച്ചത് 83 ദശലക്ഷം യൂറോക്കാണ് വിറ്റത്. ഇതുവഴി 517 ദശലക്ഷം യൂറോയുടെ നഷ്ടമുണ്ടായി. ധനമന്ത്രാലയത്തിന് കീഴിലുള്ള ടൂറിസ്റ്റിക് എന്റര്‍െ്രെപസസിന് 290 ദശലക്ഷം ദീനാറിന്റെ നഷ്ടമുണ്ടായി.  വിവിധ രാജ്യങ്ങളില്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി നിക്ഷേപിച്ച കമ്പനികള്‍ പാപ്പരായതോടെ 468 ദശലക്ഷം ഡോളര്‍ നഷ്ടമായി തുടങ്ങിയ ആരോപണങ്ങള്‍ എംപിമാര്‍ ഉന്നയിക്കുന്നു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x