7 Thursday
December 2023
2023 December 7
1445 Joumada I 24

കുറ്റം ആരുടേത്? – റഹീം കെ പറവന്നൂര്‍

ആഗസറ്റ് 17 ലെ ശബാബ് മുഖ പ്രസംഗം വായിച്ചു. പ്രളയം എന്നത് സത്യത്തില്‍ ഒരു പ്രകൃതി ദുരന്തമല്ല. പ്രകൃതിയുടെ പ്രതിഭാസമാകുന്നു. ഭൂഗര്‍ഭ ജലം റീചാര്‍ജ് ചെയ്യുന്നതു മുതല്‍ നദീതടങ്ങളിലെ മൈക്രോ ന്യൂട്രിയന്റിന്റെ വര്‍ധനവരെ പല നല്ല കാര്യങ്ങളും വെള്ളപ്പൊക്കം കൊണ്ട് നടക്കുകയും ചെയ്യുന്നു. പുഴയുടെ സ്വാഭാവിക അതിരുകള്‍ അറിഞ്ഞുള്ള ഭൂവിനിയോഗ പദ്ധതിയിലൂടെ ലാന്റ് യൂസ് പ്ലാനിങ് മഴയുടെ വൃഷ്ടി പ്രദേശങ്ങളില്‍ വനം നശിപ്പിക്കാതെ. കുന്നിടിക്കാതെ നോക്കിയാല്‍ എത്ര വലിയ മഴയും അതിന്റെ വഴിക്കു പോയ്‌ക്കോളും, അതിനു പകരം നദീതടങ്ങളില്‍ വീടും ഫാക്ടറികളും വിമാനത്താവളവും പണിത്, നദി അതിന്റെ അവകാശപ്പെട്ട അതിരുകള്‍ തിരിച്ചുപിടിക്കുമ്പോള്‍ പ്രകൃതിദുരന്തം ആണെന്ന് പരാതിപ്പെടുന്നത് തീവണ്ടി വരുന്ന ട്രാക്കില്‍ പാര്‍ക് ചെയ്ത കാര്‍ ട്രെയിനിടിച്ചു നശിക്കുമ്പോള്‍ റയില്‍വേയെ കുറ്റം പറയുന്ന പോലുള്ള അര്‍ത്ഥശൂന്യമാകുന്നു.

കേരളത്തിലെ ഒട്ടുമിക്ക നവോത്ഥാന നേതാക്കന്മാരുടേയും ജീവിതം അവസാന കാലത്ത് നിരാശാജനകമായിരുന്നു. നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച് അവസാനം പട്ടിണിയില്‍ എത്തേണ്ട ഒരവസ്ഥയാണ് ഇവരില്‍ പലര്‍ക്കുമുണ്ടായത്. ആരും സ്വാര്‍ഥത പ്രകടിപ്പിച്ച് സ്വത്തു സമ്പാദിക്കാനോ ഒന്നും ശ്രമിച്ചില്ല. ജനങ്ങളുടെ ഉയര്‍ച്ച, അതായിരുന്നു അവരുടെ ലക്ഷ്യം. അയ്യങ്കാളി ജീവിതത്തില്‍ സ്വന്തമായി ഒന്നും നേടിയില്ല. ഭൂമി പതിച്ചു കിട്ടിയപ്പോള്‍ അതെല്ലാവര്‍ക്കും വിതരണം ചെയ്ത് അവിടെയൊക്കെ വീടുകള്‍ വെച്ചു.
(‘ചരിത്രയാത്രകള്‍, ടി എച്ച് പി ചെന്താരശ്ശേരി, മാധ്യമം ആഴ്ചപ്പതിപ്പ്, 2018 ആഗസ്ത് 13)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x