6 Friday
March 2026
2026 March 6
1447 Ramadân 17

കിണര്‍ നിര്‍മാണത്തിന് ഫണ്ട് കൈമാറി

എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി പ്രളയ ബാധിത പ്രദേശങ്ങളിലെ കിണര്‍ നിര്‍മാണത്തിന് സമാഹരിച്ച തുക സല്‍മ അന്‍വാരിയ കൈമാറുന്നു.
ഇടുക്കി: എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി ദുരിത ബാധിത പ്രദേശങ്ങളിലെ കിണര്‍ നിര്‍മാണത്തിന് സ്വരൂപിച്ച തുക കൈമാറി. സമിതി സമാഹരിച്ച 135000 രൂപ തൊടുപുഴയില്‍ ടന്ന വനിതാ സംഗമത്തില്‍ ഇടുക്കിയിലെ എം ജി എം ഭാരവാഹികള്‍ക്ക് കൈമാറി. എം ജി എം സംസ്ഥാന സെക്രട്ടറി സല്‍മ അന്‍വാരിയ്യ സംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റുക്‌സാന വാഴക്കാട്, ട്രഷറര്‍ റാഫിദ ഖാലിദ്, സ്റ്റുഡന്റ്‌സ് വിംഗ് ജന.സെക്രട്ടറി കെ വി അഫ്‌നിദ പ്രസംഗിച്ചു.
Back to Top