4 Thursday
December 2025
2025 December 4
1447 Joumada II 13

കാമ്പയിന്‍ സന്ദേശപ്രചാരണം


പരപ്പനങ്ങാടി: അന്ധവിശ്വാസ പ്രചാരണത്തിന് പൗരോഹിത്യത്തോടൊപ്പം നവോത്ഥാന സംഘടനകളുടെ പാരമ്പര്യമവകാശപ്പെടുന്ന ചിലരും കൈകോര്‍ക്കുന്നത് തിരിച്ചറിയണമെന്ന് ‘കാലം തേടുന്ന ഇസ്‌ലാഹ്’ കാമ്പയിന്റെ ഭാഗമായി കെ എന്‍ എം മര്‍കസുദ്ദഅ്‌വ തിരൂരങ്ങാടി മണ്ഡലം സംഘടിപ്പിച്ച സന്ദേശപ്രചാരണ സംഗമം ആവശ്യപ്പെട്ടു. നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനഫലമായി നാടുനീങ്ങിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പുനരാനയിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍കലാം ഒറ്റത്താണി, പി സുഹൈല്‍ സാബിര്‍, എം ടി അയൂബ്, സി വി അബ്ദുല്ലത്തീഫ്, എം വി നസീര്‍, ഇ ഒ ഫൈസല്‍, അബ്ദുല്‍മജീദ് പ്രസംഗിച്ചു.

Back to Top