13 Saturday
December 2025
2025 December 13
1447 Joumada II 22

കാപ്പുങ്ങര അബൂബക്കര്‍

പുത്തൂര്‍: പ്രദേശത്ത് ഇസ്‌ലാഹി ആദര്‍ശം പ്രചരിപ്പിക്കുന്നതില്‍ പങ്കുവഹിച്ച കാപ്പുക്കര അബൂബക്കര്‍ (86) നിര്യാതനായി. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനായി പോകുന്നതിനിടെ ബൈക്കിടിച്ച് അപകടത്തില്‍ പെട്ടാണ് മരണപ്പെട്ടത്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുക്കുമൂലയിലൂടെ പുത്തൂരിലെ മര്‍ഹൂം ഇബ്‌റാഹിം കുട്ടി മൗലവി നയിച്ച തൗഹീദീ പടയോട്ടത്തില്‍ പ്രമുഖരുടെ എതിര്‍പ്പുകളെ പ്രതിരോധിക്കുന്നതില്‍ അബൂബക്കര്‍ ചെയ്ത സേവനങ്ങള്‍ മറക്കാനാവില്ല. തൗഹീദീ പ്രവര്‍ത്തന രംഗത്ത് ഏത് സമയവും സജീവമായിരുന്നു. അടുത്തിടെ ശാഖയില്‍ നടന്ന കെ എന്‍ എം റൂട്ട് പരിപാടിയില്‍ കഴിഞ്ഞകാല ചരിത്ര സംഭവങ്ങള്‍ അവതരിപ്പിച്ചത് അബൂബക്കറായിരുന്നു. ഭാര്യയും നാല് മക്കളുമടങ്ങുന്നതാണ് കുടുംബം. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
പി അബ്ദുറഹ്മാന്‍ സുല്ലമി പുത്തൂര്‍
Back to Top