30 Tuesday
May 2023
2023 May 30
1444 Dhoul-Qida 10

കാനഡയില്‍ മുസ്‌ലിം വിരുദ്ധത വര്‍ധിക്കുന്നുണ്ടെന്ന

2016 നെ അപേക്ഷിച്ച് രാജ്യത്ത് മുസ്‌ലിം വിരുദ്ധതയും അതിന്റെ അടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2016ലേതിനെക്കാളും 47ശതമാനം വര്‍ധന മുസ്‌ലിം വിരുദ്ധ കേസുകളില്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കനേഡിയന്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ആധാരമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.  2073 മുസ്‌ലിം വിരുദ്ധ കുറ്റങ്ങളാണ് 2017ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇസ്‌ലാമോഫോബിയ രാജ്യത്തെ കൂടുതല്‍ വ്യാപിക്കുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ വംശീയമായി ചിന്തിക്കുന്നെന്നും അതാണ് മുസ്‌ലിംകള്‍ക്കെതിരില്‍ അക്രമണങ്ങള്‍ വര്‍ധിക്കുന്നതിനുള്ള ഒരു കാരണമെന്നുമാണ് മുസ്‌ലിം സംഘടനകള്‍ പ്രതികരിച്ചത്. ഉയര്‍ന്ന ചിന്താഗതിയും പരിഷ്‌കാരവുമുള്ളവരാണ് പാശ്ചാത്യര്‍ എന്ന അഭിമാനങ്ങള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങളാണ് ഇത്തരം വാര്‍ത്തകളെന്നും അവര്‍ പ്രതികരിച്ചു.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x