10 Tuesday
December 2024
2024 December 10
1446 Joumada II 8

കണ്ണൂര്‍ ജില്ലാ ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യുന്നു. ഖുര്‍ആന്‍ പഠിതാക്കളുടെ ജില്ലാസംഗമം

വളപട്ടണം: എതിര്‍പ്പുകളെ സ്‌നേഹം കൊണ്ടും സൗഹാര്‍ദ്ദം കൊണ്ടും അതിജയിക്കണമെന്ന് കെ സുധാകരന്‍ എം പി അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെയും വെളിച്ചത്തിന്റെയും ജില്ലാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്യു എല്‍ എസ് സംസ്ഥാന വാര്‍ഷിക പരീക്ഷയില്‍ ജില്ലയില്‍ നിന്ന് റാങ്ക് നേടിയവരെ ആദരിച്ചു. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം  മര്‍ക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിമാരായ എന്‍ എം അബ്ദുല്‍ജലീല്‍, കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് യാസര്‍ ബാണോത്ത്, എം ജി എം ജില്ലാ പ്രസിഡന്റ് ഖൈറുന്നിസ ഫാറൂഖിയ്യ, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീന്‍ നജീബ് പുന്നോല്‍, ഡോ. പി മുസ്തഫ, പി കെ ശബീബ്, റാഫി പേരാമ്പ്ര, അബ്ദുല്‍അസീസ് കല്ലിക്കണ്ടി, സി സി മുഹ്‌സിന, പി വി അബ്ദുസ്സത്താര്‍ ഫാറൂഖി, സനിയ അന്‍സാരിയ്യ, കെ പി ഹസീന, അബ്ദുല്‍ജലീല്‍ ഒതായി, അനസ് തളിപ്പറമ്പ, ജൗഹര്‍ ചാലക്കര, സാജിം ചമ്പാട് പ്രസംഗിച്ചു.
Back to Top