14 Tuesday
July 2026
2026 July 14
1448 Mouharrem 28

ഐ എസ് എം സമരജാഥ

ഐ എസ് എം വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരജാഥ ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂര്‍: നഗരത്തിലെ സ്വകാര്യ മദ്യശാല അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഐ എസ് എം വണ്ടൂര്‍ മണ്ഡലം സമിതി സമരജാഥ സംഘടിപ്പിച്ചു. ജാഥ മദ്യശാലക്ക് സമീപം പൊലീസ് തടഞ്ഞു. പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം ജില്ലാ സെക്രട്ടറി അബ്ദുല്‍കരീം വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി രാധിക, വിവിധ സംഘടന പ്രതിനിധികളായി ബാബു കാപ്പില്‍, അഡ്വ. അനില്‍ നിരവില്‍, ഷൈജല്‍ എടപ്പറ്റ, ബാര്‍വിരുദ്ധ സമരസമിതി ചെയര്‍മാന്‍ എന്‍ മക്ബൂല്‍, കണ്‍വീനര്‍ ശരീഫ് തുറക്കല്‍, കെ എന്‍ എം മണ്ഡലം പ്രസിഡന്റ് സി ടി കുഞ്ഞയമു, പി എം എ സമദ്, ടി ടി ഫിറോസ് പ്രസംഗിച്ചു. മണലിമ്മല്‍ ബസ്സ്റ്റാന്റില്‍ നിന്ന് തുടങ്ങിയ സമരജാഥക്ക് പി വി അബ്ദു, അന്‍സാര്‍, ജമീഷ്, മുജീബ്‌റഹ്മാന്‍, ബഷീര്‍, പി വി മുജീബ്, അഷ്‌ക്കര്‍ നേതൃത്വം നല്‍കി.
Back to Top