ഐ എസ് എം യൂത്ത്മീറ്റ്
കൊടുവള്ളി: ആത്മീയ ചൂഷണങ്ങള്‍ വര്‍ധിച്ചുവരുന്നത് മനുഷ്യര്‍ മതമൂല്യങ്ങളില്‍ നിന്ന് അകന്നതു മൂലമാണെന്ന് കൊടുവള്ളി ഈസ്റ്റ് മണ്ഡലം ഐ എസ് എം യൂത്ത്മീറ്റ് അഭിപ്രായപ്പെട്ടു. കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) മണ്ഡലം സെക്രട്ടറി ഐ പി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഷൈജല്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. അബദുല്‍ അസീസ് സ്വലാഹി, സത്താര്‍ തിരുവമ്പാടി, താജുദ്ദീന്‍ ഓമശേരി ക്ലാസ്സെടുത്തു. കെ കെ റഫീഖ്, ടി പി ആസിം, പി സാലിഫ്, വി ശൗക്കത്തലി സുല്ലമി, വി പി മുജീബ്‌റഹ്മാന്‍, എം കെ ബഷീര്‍ പ്രസംഗിച്ചു.