9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

ഐ എസ് എം പ്ലഷര്‍ഹോം സമര്‍പ്പിച്ചു


പുന്നശ്ശേരി: മുജാഹിദ് സമ്മേളന ഉപഹാരമായി ഐ എസ് എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സമിതി നിര്‍മിച്ച ‘പ്ലഷര്‍ഹോം’ കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി സമര്‍പ്പിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് കെ നിഷയും ഐ എസ് എം മണ്ഡലം സാമൂഹിക ക്ഷേമ കണ്‍വീനറും കുടുംബത്തിനു വേണ്ടി താക്കോല്‍ ഏറ്റുവാങ്ങി. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ മുഖ്യാതിഥിയായി. വി അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. കെ എന്‍ എം ജില്ലാ ട്രഷറര്‍ എം അബ്ദുറഷീദ്, ഐ എസ് എം ജില്ലാ ജോ. സെക്രട്ടറി അബ്ദുല്‍ഷബീര്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി ഷമീര്‍, ഒ കെ അസ്‌ലം, ജാസിര്‍ നന്മണ്ട, റഫീഖ് പി സി പാലം, ലാസിം ഷാദ് കാരക്കുന്നത്ത്, റുഖിയ ടീച്ചര്‍, അംന പാലത്ത് പ്രസംഗിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x