ഐ എസ് എം പരിസ്ഥിതി കാമ്പയിന് നാച്വറ റണ്‍ റെയ്ഡ് സംഘടിപ്പിച്ചു
ഐ എസ് എം പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നാച്വറ റണ്‍ റെയ്ഡില്‍ നിന്ന്
കോഴിക്കോട്: ‘വിണ്ണ് കുളിര്‍ക്കാന്‍ മണ്ണ് തളിര്‍ക്കാന്‍’ പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പരിസ്ഥിതി കാമ്പയിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ കോര്പ്പറേഷന് ഓഫീസനു സമീപം ‘നാച്വറ റണ്‍ റെയ്ഡ്’ സംഘടിപ്പിച്ചു. കാല്‍നട- സൈക്കിള്‍ റാലി നടത്തി. ഗ്രാന്റ് സൈക്കിള്‍ ചലഞ്ചേഴ്സ് കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ സാഹിര്‍ അബ്ദുല്‍ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. കിഡ്സണ്‍ കോര്‍ണറില്‍ സംഘടിപ്പിച്ച സമാപന സെഷന് ഐ എസ് എം സംസ്ഥാന പരിസ്ഥിതി വകുപ്പ് കണ്‍വീനര്‍ യൂനുസ് നരിക്കുനി അംഗങ്ങള്‍ക്ക് വൃക്ഷ തൈ നല്കി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ലാ ഭാരവാഹികളായ റഫീഖ് നല്ലളം, അക്ബര്‍ തൃക്കളയൂര്‍, സലാം മാത്തോട്ടം, താഹാ ശരീഫ്, ഷാനവാസ് ബേപ്പൂര്‍, സര്‍ഫ്രാസ് സിവില്‍, ഇല്യാസ് പാലത്ത്, നസീം മടവൂര്‍ നേതൃത്വം നല്കി.
