ഐ എസ് എം ജില്ലാ നേതൃസംഗമം
അരീക്കോട് ആലുക്കലില്‍ സംഘടിപ്പിച്ച വെളിച്ചം അവാര്‍ഡ് ദാന സമ്മേളനം വെളിച്ചം സംസ്ഥാന സമിതി ചെയര്മാന് എം പി അബ്ദുല്‍കരീം സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
തിരൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സംവരണ നിയമം ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമങ്ങള്‍ തടയാന്‍ ബന്ധപ്പെട്ടവര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകണമെന്നും സംഗമം ആവശ്യപ്പെട്ടു. പാന്‍ബസാര്‍ ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ നടന്ന നേതൃസംഗമത്തില്‍ എ പി റാഫി അധ്യക്ഷത വഹിച്ചു. ഷരീഫ് കോട്ടക്കല്‍ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. ശാഖാതലങ്ങളില്‍ വെളിച്ചം ഡേ, യുവജാഗ്രത സദസ്സ്, റിഫോം ക്യാമ്പ് എന്നിവ നടത്താന്‍ തീരുമാനിച്ചു. യൂനുസ് മയ്യേരി, ജലീല്‍ ബിന്‍ അലി, ഷാനവാസ് പറവന്നൂര്‍, ഐ വി ജലീല്‍, ഡോ. റജുല് ഷാനിസ്, ഖയ്യും കുറ്റിപ്പുറം, അറഫാത്ത് പറവണ്ണ, ഹബീബ് നീരോല്‍പ്പാലം, മജീദ് രണ്ടത്താണി, ടി കെ എന്‍ ഹാരിസ്, പി പി സാബിത്ത് പ്രസംഗിച്ചു.
