1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഏക ഭാഷ അടിച്ചേല്‍പ്പിക്കല്‍ മൗലികാവകാശ ലംഘനം: കെ എന്‍ എം

കണ്ണൂര്‍: ഇന്ത്യയുടെ ആത്മാവും സവിശേഷതയുമായ വൈവിധ്യത്തെ നശിപ്പിച്ച് ഏക ഭാഷ ഏക സംസ്‌കാരം എന്ന നിയമം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യനിവാസികളായ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ അപര വിദ്വേഷം പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രവണതകളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്തിരിയണം. രാജ്യം ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച മാനവികവും മതേതരത്വപരവുമായ മഹിത മൂല്യങ്ങളെ തകര്‍ക്കുന്ന സമീപകാല പ്രവണതകള്‍ ആശങ്കാജനകമാണെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ‘വീണ്ടെടുക്കാം മാനവികത’ പ്രമേയത്തില്‍ ഒക്ടോബര്‍ 13ന് ജില്ലാ മാനവിക സംഗമം കണ്ണൂരില്‍ നടത്താന്‍ പദ്ധതിയൊരുക്കി. കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റഗം ഇസ്മയില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. കെ എല്‍ പി ഹാരിസ് അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, സംസ്ഥാന കമ്മിറ്റിയംഗം അബ്ദുല്‍ജലീല്‍ ഒതായി, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ട്രഷറര്‍ ടി മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ സെക്രട്ടറി യാസര്‍ ബാണോത്ത്, എം എസ് എം ജില്ലാ സെക്രട്ടറി ജസീന്‍ നജീബ്, പി ടി പി മുസ്തഫ, കെ കെ പി അബ്ദുല്ല, വി സുലൈമാന്‍

പ്രസംഗിച്ചു.

Back to Top