29 Wednesday
November 2023
2023 November 29
1445 Joumada I 16

എച്ച് എ മുഹമ്മദ് മാസ്റ്റര്‍

കാസര്‍കോട്: ജില്ലയില്‍ ഇസ്‌ലാഹീ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച അംഗഡിമുഗര്‍ എച്ച് എ മുഹമ്മദ് മാസ്റ്റര്‍ അന്തരിച്ചു. 1993 മുതല്‍ അവിഭക്ത കെ എന്‍ എം ജില്ലാ പ്രസിഡന്റും തുടര്‍ന്ന് 2005 വരെ കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ പ്രസിഡന്റുമായിരുന്നു. അധ്യാപക കുടുംബത്തില്‍ ജനിച്ച അദ്ദേഹം കുമ്പളെ ജൂനിയര്‍ ബേസിക് സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച ശേഷം സാക്ഷരതാ പ്രവര്‍ത്തനമടക്കം നിരവധി വിദ്യാഭ്യാസ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഐക്യസംഘം നേതാവായിരുന്ന മുഹമ്മദ് ഷെറൂലിന്റെ തടക്കം ചരിത്രരചന നിര്‍വ്വഹിച്ചിട്ടുണ്ട്. എഴുപതുകളില്‍ പൊന്നും പണ്ടവും എന്ന സാമൂഹ്യ വിമര്‍ശന നാടകം എഴുതി അവതരിപ്പിച്ചിട്ടുണ്ട്. പതേരന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
അബ്ദുസ്സലാം പുത്തൂര്‍
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x