20 Monday
January 2025
2025 January 20
1446 Rajab 20

എം പി അബ്ദുല്ല

വാഴക്കാട്: ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ എം പി അബ്ദുല്ല അന്തരിച്ചു. ചാലിയാര്‍ സംരക്ഷണ സമിതി ചെയര്‍മാന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കേരള മദ്യനിരോധന സമിതി അംഗം, വാഴക്കാട് താഴങ്ങാടി മസ്ജിദുശ്ശിഫാ കമ്മിറ്റി പ്രസിഡന്റ്തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പാരിസ്ഥിതിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
യാതൊരുവിധ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ ആദര്‍ശത്തിലും നിലപാടുകളിലും വിശുദ്ധി കാത്തുസൂക്ഷിച്ച ഒരു മാതൃകാ പൊതുപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. ഇസ്വ്‌ലാഹീ ആദര്‍ശ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അബ്ദുല്ല സാഹിബ് മരണംവരെ ആദര്‍ശം നെഞ്ചേറ്റുകയും തന്റെ ആദര്‍ശം വ്യതിരിക്തമായി കാത്തുസൂക്ഷിക്കുകയും ചെയ്തു. ശബാബിന്റെ സ്ഥിരം വായനക്കാരനായിരുന്നു. വാഴക്കാട്ടെ ആദ്യകാല വിദ്യാഭ്യാസ പ്രവര്‍ത്തകരന്‍ മര്‍ഹും എം പി മുഹമ്മദ് മാസ്റ്റര്‍ പിതാവും എം പി ഖദീജ മാതാവുമാണ്. ഭാര്യ: സക്കീന ടീച്ചര്‍. മക്കള്‍: അസ്ജദ്, ആദില്‍, അസ്മിത. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍
ബി പി എ ഗഫൂര്‍
Back to Top