എം പി അബൂബക്കര്‍ ഹാജി
എടവണ്ണ: പ്രദേശത്തെ മത സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ കാരണവരും ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന എം പി അബൂബക്കര്‍ ഹാജി(83) നിര്യാതനായി. എടവണ്ണയിലെ ഇസ്‌ലാമിക് ഗൈഡന്‍സ് ട്രസ്റ്റ്, പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്ക്, ഇസ്‌ലാഹീ സെന്റര്‍, ബൈത്തുസ്സകാത്ത് തുടങ്ങിയ സംരംഭങ്ങളുടെ സ്ഥാപകാംഗമായിരുന്നു. പള്ളി പരിപാലനത്തില്‍ ശ്രദ്ധയൂന്നി. എടവണ്ണ ലജ്‌നത്തുല്‍ ഇസ്‌ലാഹിന്റെ ആദ്യകാല സംഘാടകനും പ്രവര്‍ത്തകനുമായിരുന്നു. പ്രോഗ്രാം നോട്ടീസുകളുടെ താഴെ ‘എന്‍ ബി: ഉച്ചഭാഷിണി ഉണ്ടായിരിക്കുന്നതാണ്’ എന്ന് അടിക്കുറിപ്പെഴുതിയിരുന്ന പഴയ കാലത്ത് മൈക്‌സെറ്റ് തന്റെ കടയില്‍ വെച്ച് വാടകക്ക് കൊടുത്ത് പള്ളി നടത്തിപ്പിന് വരുമാനം കണ്ടെത്തിയത് സഹപ്രവര്‍ത്തകര്‍ ഓര്‍മിച്ചെടുക്കുന്നു. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)
അന്‍സാര്‍