എം ജി എം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍
റിയാദ്: സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ റിയാദ് ഘടകത്തിന്റെ വനിതാ വിഭാഗമായ എം ജി എം റിയാദിന്റെ പുതിയ സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ ബത്ഹ, അസീസിയ, റൗദ, മലാസ് ഏരിയകളിലെ അംഗങ്ങളാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. എം ജി എം കണ്‍വീനര്‍ സി പി അഷ്‌റഫ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സെന്റര്‍ പ്രബോധകന്‍ അബൂഹുറയ്‌റ മൗലവി ഉദ്‌ബോധനം നടത്തി. ഭാരവാഹികള്‍: സഫിയ സിദ്ദീഖ് (അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍), ജംഷീദ ടീച്ചര്‍ (പ്രസിഡന്റ്), നൗഷില ഹബീബ് (ജനറല്‍ സെക്രട്ടറി), ഷാഹിന കബീര്‍ (ട്രഷറര്‍), നുസ്‌റത്ത് നൗഷാദ്, നൗഫിദ അഷ്‌റഫ്, ഷാഹിന ഇംതിയാസ്, ഷാഹിദ ഷൗക്കത്ത് (വൈ.പ്രസി), മൈമൂന ബഷീര്‍, നസീന നൗഫല്‍, നബീല റിയാസ്, ദുനിയ (ജോ. സെക്ര), സാബിറ ഫസല്‍, ഡോ. റഫ, ഹഫീദ ഹസീബ്, ഷഹാന യൂനുസ്, സലീന, സജ്‌ന നിയാസ്, ആമിന ലുബാന (എക്‌സി. അംഗങ്ങള്‍)
