25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

എം ജി എം ആദരിച്ചു

ഡിപ്ലോമ ഇന്‍ സ്‌പെഷല്‍ എഡ്യുക്കേഷന്‍ സെറിബ്രല്‍ പാര്‍സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഹിബ ബിന്‍ത് ഇനാമിന് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അവാര്‍ഡ് നല്‍കുന്നു.

കോഴിക്കോട്: ഡിപ്ലോമ ഇന്‍ സ്‌പെഷല്‍ എഡ്യുക്കേഷന്‍ സെറിബ്രല്‍ പാര്‍സി പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഹിബ ബിന്‍ത് ഇനാമിനെ എം ജി എം ആദരിച്ചു. എം ജി എം സംഘടിപ്പിച്ച വിജ്ഞാന സദസ്സില്‍ വെച്ച് കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി അവാര്‍ഡ് നല്‍കി. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ കരിയാട്, എം ജി എം സംസ്ഥാന സെക്രട്ടറി മറിയക്കുട്ടി സുല്ലമിയ്യ, ആമിന വെള്ളയില്‍, സി ടി ഷബ്‌ന, സി സഫിയ, കെ ഫസ്‌ന, കെ സൗദ പ്രസംഗിച്ചു.

Back to Top