എം എസ് എം പ്രവര്‍ത്തകര്‍ അധ്യാപകരെ ആദരിച്ചു
മലപ്പുറം ഈസ്റ്റ് ജില്ലാ എം എസ് എം സംഘടിപ്പിച്ച സാദരം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ത്യ ബുക് ഓഫ് അവാര്‍ഡ് ജേതാവ് അബ്ദുല്‍അലി മാസ്റ്ററെ ആദരിച്ച് നിര്‍വഹിക്കുന്നു.
മഞ്ചേരി: അധ്യാപക ദിനത്തോടനുബന്ധിച്ചു എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ലാസമിതി ജില്ലയിലെ നൂറോളം അധ്യാപകരെ ആദരിച്ചു. ഇന്ത്യ ബുക് ഓഫ് അവാര്‍ഡിന് അര്‍ഹനായ ഇന്ത്യയിലെ ആദ്യ അധ്യാപകനായ, തൃപ്പനച്ചി എ യു പി സ്‌കൂളിലെ അബ്ദുല്‍ അലി മാസ്റ്ററെ ആദരിച്ച് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി, ജില്ലാ പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍, വൈ.പ്രസിഡന്റ് സി എ ഉസാമ, എ എം ഫാസില്‍ പങ്കെടുത്തു. സാദരം പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങുകളില്‍ ലുഖ്മാന്‍ പോത്തുകല്ല്, ഫിറോസ് ഐക്കരപ്പടി, അഹ്മദ് തമീം എടവണ്ണ, സലാഹുദ്ദീന്‍ അയ്യൂബി, റോഷന്‍ പൂക്കോട്ടുംപാടം, തസ്‌ലീം വണ്ടൂര്‍, ഹബീബ് കാട്ടുമുണ്ട, അംജദ് കീഴുപറമ്പ്, ഫര്‍ഹാന്‍ വാഴക്കാട്, ത്വാഹ ആലുക്കല്‍, സാലിഹ് മമ്പാട്, ആദില്‍ കുനിയില്‍ നേതൃത്വം നല്‍കി.