എം എസ് എം കോഴിക്കോട് സൗത്ത് ജില്ല സാജിദ് പ്രസിഡന്റ്, ജദീര്‍ സെക്രട്ടറി
കോഴിക്കോട്: 2024-26 വര്‍ഷത്തേക്കുള്ള എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സാജിദ് പൊക്കുന്ന് (പ്രസിഡന്റ്), ജദീര്‍ കൂളിമാട് (സെക്രട്ടറി), ഫഹീം മൂഴിക്കല്‍ (ട്രഷറര്‍), നസീഫ് കെ എം, അഫീഫ് ടി കെ, ബസ്മല്‍ ടി (വൈ.പ്രസി), അന്‍ഷിദ് പാലത്ത്, ബാസില്‍ ഷാദി, അജ്മല്‍ ശിഹാദ് (ജോ.സെക്രട്ടറി) ആബിദ് കോയറോഡ്, അത്ഫാന്‍ കുണ്ടുങ്ങല്‍, ഷഹിന്‍ കൊടിയത്തൂര്‍, ആസിഫ് കമാല്‍, അഷ്ഫാഖ് പുത്തൂര്‍, ഹാദി ആരാമ്പ്രം, സയീദ് തിരുത്തിയാട്, തന്‍വീര്‍ ഹാരിസ് (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ്, ജന. സെക്രട്ടറി ആദില്‍ നസീഫ്, അന്‍ഷിദ് നരിക്കുനി, ഷഹീം പാറന്നൂര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.