26 Friday
July 2024
2024 July 26
1446 Mouharrem 19

ഉയ്ഗൂര്‍: അന്യായ തടവ്

10 ലക്ഷത്തിലധികം ഉയ്ഗൂര്‍ മുസ്‌ലിംകളെ ചൈനയിലെ സിന്‍ജ്യാങ് പ്രവിശ്യയില്‍ ഏകപക്ഷീയവും അന്യായവുമായി തടവിലിട്ട നടപടി ആശങ്കാജനകമെന്ന് യു എസ്. ചൈനയുടെ വ്യാപക സൈനിക അടിച്ചമര്‍ത്തലിന് ഇരകളായ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി റമദാന്‍ മാസത്തില്‍ സംസാരിക്കുക എന്നത് പ്രധാനമാണെന്ന് യു എസ് വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് പറഞ്ഞു.
തങ്ങളുടെ പൗരന്മാരുടെ വംശീയ സ്വത്വവും വിശ്വാസവും ഉപേക്ഷിക്കാന്‍ ചൈന സമ്മര്‍ദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. റമദാന്‍ വ്രതം അവസാനിപ്പിക്കേണ്ട സമയത്തിനുമുമ്പുതന്നെ ഭക്ഷണവും വെള്ളവും കഴിക്കാന്‍ ഉയ്ഗൂര്‍ മുസ്‌ലിംകളെ അധികൃതര്‍ നിര്‍ബന്ധിക്കുന്നതായും അനുസരിക്കാത്തവരെ ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായുമുള്ള ‘വാഷിങ്ടണ്‍ പോസ്റ്റ്’ വാര്‍ത്തയുടെ പശ്ചാത്തലത്തിലാണ് ഒര്‍ട്ടാഗസിന്റെ പ്രസ്താവന.
0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x