15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഇസ്‌ലാഹി സെന്റര്‍ മര്‍ഹ ശ്രദ്ധേയമായി

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ച മര്‍ഹ 2019 ശ്രദ്ധേയമായി.ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, വടംവലി, കലാ മത്സരങ്ങള്‍ എന്നിവ നടന്നു. പ്രത്യേകം സജ്ജമാക്കിയ ടെന്റില്‍ നടത്തിയ ജുമുഅ നമസ്‌കാരത്തിനും ഖുത്ബയ്ക്കും സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ നേതൃത്വം നല്‍കി. ശൈഖ് മുഹമ്മദ് നഖ്‌വി മുഖ്യാതിഥിയായിരുന്നു. ഡോ. മിര്‍ഷാദ് കണ്ണൂര്‍ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഐ ഐ സി കേന്ദ്ര ഭാരവാഹികളായ ഇബ്‌റാഹിം കുട്ടി സലഫി, സിദ്ദീഖ് മദനി, മുഹമ്മദ് കുട്ടി, അന്‍വര്‍ സാദത്ത്, ഫിറോസ് ചുങ്കത്തറ, യൂനുസ് സലീം, മുഹമ്മദ് ബേബി, അയ്യൂബ് ഖാന്‍ നേതൃത്വം നല്‍കി.
Back to Top