ഇസ്‌ലാഹി സെന്റര്‍ ചര്‍ച്ചാ സംഗമം
കുവൈത്ത്: കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ നഷ്ടമായ ഐശ്വര്യം തിരിച്ചുപിടിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദഅ്‌വ വിംഗ് സംഘടിപ്പിച്ച ബസ്വീറ ചര്‍ച്ചാസംഗമം ആവശ്യപ്പെട്ടു. സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ പ്രഭാഷണം നടത്തി. മദ്‌റസ വെക്കേഷന്‍ ക്ലാസ്സില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അന്‍വര്‍ സാദത്ത്, ഉമ്മര്‍കുട്ടി, ഫിറോസ് ചുങ്കത്തറ, ഫില്‍സര്‍ കോഴിക്കോട്, ആയിശ നശ്‌വ പ്രസംഗിച്ചു.