25 Friday
September 2026
2026 September 25
1448 Rabie Al-Âkher 12

ഇസ്‌ലാഹി കുടുംബസംഗമം

തിരുന്നാവായ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പോലീസ് നരനായാട്ട് അവസാനിപ്പിക്കുന്നതിന് കോടതി ഇടപെടണമെന്ന് കെ എന്‍ എം തെക്കന്‍ കുറ്റൂര്‍ മേഖല ഇസ്‌ലാഹി കുടുംബ സംഗമം ആവശ്യപ്പെട്ടു. എം ജി എം ജില്ലാ സെക്രട്ടറി തസ്‌ലീന കുഴിപ്പുറം ഉദ്ഘാടനം ചെയ്തു. പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കെ പി അബ്ദുറഹിമാന്‍ സുല്ലമി പ്രഭാഷണം നടത്തി.ഹുസൈന്‍ കുറ്റൂര്‍, ആരിഫ ആയപ്പള്ളി, സൈനബ ഹുസൈന്‍, സക്കരിയ്യ പാറപ്പുറത്ത്, പി നിബ്രാസുല്‍ ഹഖ് പ്രസംഗിച്ചു.

Back to Top