5 Thursday
March 2026
2026 March 5
1447 Ramadân 16

ഇസ്‌ലാഹി കുടുംബസംഗമം

കാവനൂര്‍ പഞ്ചായത്ത് ഇസ്‌ലാഹി കുടുംബസംഗമത്തില്‍ ഡോ. ലബീദ് അരീക്കോട് അവാര്‍ഡ് വിതരണം നടത്തുന്നു.
കാവനൂര്‍: പഞ്ചായത്ത് ഇസ്‌ലാഹി കുടുംബ സംഗമവും അവാര്‍ഡ് വിതരണവും ഐ എസ് എം സംസ്ഥാന സെക്രട്ടറി ഡോ. ലബീദ് അരീക്കോട് ഉദ്ഘാടനം ചെയ്തു. ടി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. വെളിച്ചം ഏഴാംഘട്ട രജിസ്‌ട്രേഷന്‍ ഉദ്ഘാടനം വെളിച്ചം ജില്ലാ കണ്‍വീനര്‍ യു പി ശിഹാബുദ്ദീന്‍ അന്‍സാരി നിര്‍വഹിച്ചു. ബാലവെളിച്ചം രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ഉദ്ഘാടനം പി മുജീബ്‌റഹ്മാന്‍ നിര്‍വഹിച്ചു. ചെങ്ങര ദഅ്‌വ സെന്റര്‍ സംഘടിപ്പിക്കുന്ന അഞ്ചാംഘട്ട ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മദ്‌റസാ പൊതുപരീക്ഷയിലെ വിജയികള്‍ക്ക് കെ രായിന്‍കുട്ടിയും വെളിച്ചം, ബാലവെളിച്ചം വിജയികള്‍ക്ക് കെ കെ മുഹമ്മദലി ഹാജിയും സമ്മാനം നല്‍കി. കെ അബ്ദുല്‍ഗഫൂര്‍, എം മുജീബ്‌റഹ്മാന്‍, യൂനുസ് ചെങ്ങര, കെ അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു.
Back to Top