6 Friday
March 2026
2026 March 6
1447 Ramadân 17

ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ വാര്‍ഷികം

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദോഹ ഇസ്‌ലാമിക് സ്റ്റഡി സെന്ററിന്റെ വാര്‍ഷിക പരിപാടികള്‍ സമാപിച്ചു. സമാപന സെഷനില്‍ വിദ്യാര്‍ഥികള്‍ തീംഷോ, ദഫ്മുട്ട്, ഒപ്പന, സ്‌കിറ്റ്, അറേബ്യന്‍ ഡാന്‍സ്, കോല്‍ക്കളി എന്നിവ അവതരിപ്പിച്ചു. സമാപന പരിപാടി ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലെമാന്‍ മദനി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അഹ്മദ് അന്‍സാരി അധ്യക്ഷത വഹിച്ചു. മഷ്ഹൂദ് തിരുത്തിയാട്, അക്ബര്‍ കാസിം, അഷ്ഹദ് ഫൈസി, ഷമീം കൊയിലാണ്ടി, ലത്തീഫ് നല്ലളം പ്രസംഗിച്ചു.
Back to Top