2 Wednesday
July 2025
2025 July 2
1447 Mouharrem 6

ഇസ്‌റായേല്‍ പതാക  നിലത്ത് വിരിച്ചെന്ന്

ഇസ്രായേല്‍ പതാക കാര്‍പ്പെറ്റായി വിരിച്ച് പ്രതി ഷേധം. ജോര്‍ദാന്റെ  തലസ്ഥാനമായ അമ്മാനിലെ ട്രേഡ് യൂണിയന്‍ കോംപ്ലക്‌സിലാണ് സംഭവം. കഴിഞ്ഞയാഴ്ച നടന്ന ഒരു പരിപാടിക്കിടെ ജോര്‍ദാന്‍ വിവരാകാശ വകുപ്പ് മന്ത്രി ജുമാന ഗനീമത് ഇതില്‍ ചവിട്ടി നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായിരിക്കുന്നത്. എന്നാല്‍ പതാകയുടെ രൂപത്തിലുള്ള ഡിസൈന്‍ ട്രേഡ് യൂണിയന്‍ കോംപ്ലക്‌സില്‍ വര്‍ഷങ്ങളായുള്ളതാണെന്നും ഇപ്പോള്‍ വിവാദമായത് കൊണ്ട് അത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതാണെന്നും ട്രേഡ് യൂണിയന്‍ അധികൃതര്‍ പറഞ്ഞു. ഇസ്രായേലിനോടുള്ള രാഷ്ട്രീയ വിരോധം കൊണ്ടാണ് തങ്ങള്‍ അങ്ങനെയൊരു കാര്‍പ്പെറ്റ് നിര്‍മിച്ചതെന്നും ഇത് തങ്ങളുടെ പ്രതിഷേധമാണെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍ തങ്ങളുടെ ജോര്‍ദാന്‍ അംബാസഡറെ വിളിച്ച് വരുത്തുകയും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജുമാന ഗനീമത് ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
Back to Top