8 Thursday
January 2026
2026 January 8
1447 Rajab 19

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം

ഇറാഖില്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി ബസ്‌റ കേന്ദ്രീകരിച്ച് വലിയ ബഹുജനപ്രക്ഷോഭം നടക്കുന്നതാണ് മറ്റൊരു വാര്‍ത്ത. ഗവണ്‍മെന്റ് സേവനങ്ങള്‍ മതിയായതല്ലെന്നും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നില്ലെന്നും സൂചിപ്പിച്ചാണ് പ്രക്ഷോഭം നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, മുസ്‌ലിം സംഘടനകളുടെ ഓഫീസുകള്‍ തുടങ്ങിയവ പ്രക്ഷോഭകാരികള്‍ തീവെച്ചു നശിപ്പിച്ചിട്ടുണ്ട്. ഈയടുത്താണ് മുക്തദ അല്‍ സദറിന്റെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം വന്നത്. ശീഅ ഭൂരിപക്ഷ സര്‍ക്കാര്‍ വന്നതില്‍ അവിടെയുള്ള സുന്നി സംഘടനകളൊക്കെ ശക്തമായ പ്രതിഷേധത്തിലായിരുന്നു. വലിയ പ്രശ്‌നങ്ങളുണ്ടാവുകയും രണ്ടാമതും വോട്ടെണ്ണുകയും അതിലും മുക്തദിന്റെ സഖ്യം വിജയിക്കുകയും ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
Back to Top