7 Saturday
March 2026
2026 March 7
1447 Ramadân 18

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം ഉപേക്ഷിക്കണം: ഐ എസ് എം

പരപ്പനങ്ങാടി പുത്തരിക്കല്‍ ഇ സി സി കാമ്പസില്‍ നടന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സംഗമം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ മാറ്റാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ ജനാധിപത്യസമൂഹം തിരിച്ചറിഞ്ഞ് ചെറുക്കണമെന്ന് ഐ എസ് എം സംസ്ഥാന പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. ഒറ്റ തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ നടപ്പാക്കുന്നതോടെ നിലവിലെ പാര്‍ലമെന്ററി സംവിധാനം മാറ്റിമറിച്ച് പ്രസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലേക്ക് രാഷ്ട്രഘടനയെ മാറ്റാനുള്ള നീക്കമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സ്വയം നിര്‍ണായവകാശവുമാണ് അട്ടിമറിക്കപ്പെടുന്നത്. വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ രാജ്യത്തിന്റെ പ്രതാപത്തെ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഐ എസ് എം കുറ്റപ്പെടുത്തി.
പുത്തരിക്കല്‍ ഇ സി സി സി കാമ്പസില്‍ നടന്ന സംഗമം പ്രസിഡന്റ് ഡോ. ഫുക്കാര്‍ അലി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം മുട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ആറ് മാസക്കാലത്തെ പ്രവര്‍ത്തന പദ്ധതികള്‍ അവതരിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ നടന്ന സംഗമത്തില്‍ മുജീബ് റഹ്മാൻ കിനാലൂര്‍, ടി പി ഹുസൈന്‍ കോയ, ഷരീഫ് പാറയില്‍, ഫാസില്‍ ആലുക്കല്‍, സഹീര്‍ വെട്ടം, യൂനുസ് നരിക്കുനി, ഷമീര്‍ ഫലാഹി, ജലീല്‍ വൈരങ്കോട്, ഷാനവാസ് പറവന്നൂര്‍, അഫ്താഷ് ചാലിയം, ജലീല്‍ മദനി, മുഹ്‌സിൻ തൃപ്പനച്ചി, ഐ വി ജലീല്‍, ജാബിര്‍ വാഴക്കാട്, ഫിറോസ് കൊച്ചി, ജലീല്‍ കീഴൂര്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. റാഫി കുന്നുംപുറം, ഷരീഫ് കോട്ടക്കല്‍ (മലപ്പുറം വെസ്റ്റ് ), പി എം എ സമദ്, നജ്മുദ്ദീന്‍ വഴിക്കടവ് (മലപ്പുറം ഈസ്റ്റ്), ജലീല്‍ ആമയൂര്‍, ഷമീര്‍ ബാബു എടത്തനാട്ടുകര (പാലക്കാട്), ഉസ്മാന്‍ സിറ്റി, റഫീഖ് നല്ലളം (കോഴിക്കോട് സൗത്ത്), കെ ഐ സിജാദ്, അയ്യൂബ് എടവനക്കാട് (എറണാകുളം), കെ കെ റഫീഖ് (കോഴിക്കോട് നോര്‍ത്ത്), ഷഹീര്‍ ഫാറൂഖി, മുഹമ്മദ് അസ്‌ലം മണ്ണഞ്ചരേി (ആലപ്പുഴ), കെ എ സിദ്ദീഖ് (കോട്ടയം), ഹാസില്‍ മുട്ടില്‍, കെ സഹല്‍ (വയനാട്), കെ മുഹമ്മദ് സ്വാലിഹ്, ഫൈസല്‍ കരിയാട് (കണ്ണൂര്‍), എസ് അബ്ദുസമദ്, സജീവ് വവ്വാക്കാട് (കൊല്ലം), എം മുഹമ്മദ് ഷരീഫ് (തിരുവനന്തപുരം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Back to Top