15 Wednesday
July 2026
2026 July 15
1448 Mouharrem 29

ഇടുക്കി ജില്ല എം എസ് എം ഹൈസെക് സമ്മേളനം

ഇടുക്കി ജില്ല എം എസ് എം ഹൈസെക് സമ്മേളനം തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സി കെ ജാഫര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: എം എസ് എം ജില്ലാ സമിതി സംഘടിപ്പിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥി സമ്മേളനം തൊടുപുഴ കുമ്പംകല്ലില്‍ നടന്നു. തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അഡ്വ. സി കെ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ആദില്‍ നസീഫ് മങ്കട, ഷമീര്‍ ഫലാഹി, അല്‍മിനാര്‍ സൈനുദ്ദീന്‍, അന്‍സാര്‍ ഫാറൂഖി ഈരാറ്റുപേട്ട പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ബാദുഷ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ ബി മുജീബ്, എം എം അന്‍സാര്‍, സാഅദ് കെ സലാം, നസീഫ് ഫാറൂഖി, ഫസല്‍ അബ്ബാസ് പ്രസംഗിച്ചു.

Back to Top