23 Monday
December 2024
2024 December 23
1446 Joumada II 21

ആര്‍ എസ് എസും മുസ്‌ലിംകളും – ബഷീര്‍ കൊടുവള്ളി

ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയുക എന്നതിലാണ് വ്യക്തിയുടെയും സമൂഹത്തിന്റെ രാഷ്ട്രത്തിന്റെയും വിജയം. അത് തിരിച്ചറിയാതെ പോയാല്‍ വലിയ ദുരന്തവും. സംഘപരിവാര്‍ മുസ്‌ലിംകളെ ശത്രുക്കളായി പ്രഖ്യാപിച്ച വിഭാഗമാണ്. സംഘപരിവാറിന് ദിശാബോധം നല്‍കിയ ഗുരു ഗോള്‍വാര്‍ക്കര്‍. അദ്ദേഹത്തിന്റെ ‘ദി ബഞ്ച് ഓഫ് തോട്ട്‌സില്‍’ മുസ്‌ലിംകളെയും കൃസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകളെയും കുറിച്ച് തന്റെ നിലപാട് അദ്ദേഹം പറയുന്നുണ്ട്. ‘രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്ക ള്‍ എന്നും, പുറത്തു നിന്നും വരുന്ന ശതൃക്കളേക്കാള്‍ ഭയാനകം’ എന്നൊക്കെയാണ് അദ്ദേഹമതില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ അരങ്ങേറിയ വിവിധ വര്‍ഗീയ കലാപങ്ങളില്‍ ഇത്തരം ശക്തികളുടെ സ്വാധീനം നാം കണ്ടതാണ്. നേരത്തെ അവര്‍ പറഞ്ഞു വെച്ച ശത്രുക്കളെ എത്രമാത്രം ഇല്ലായ്മ ചെയ്യാന്‍ കഴിയും എന്നതില്‍ സംഘടന എന്നും ശ്രദ്ധ പുലര്‍ത്തിയിരുന്നു.
അടുത്തിടെ സമുദായത്തില്‍ നിന്നും പലരും സംഘ പരിവാറിനോടുള്ള നിലപാട് മയപ്പെടുത്തി കാണുന്നു. അടുത്ത ദിവസം യു പിയിലെ ദാറുല്‍ ഉലൂം ദയൂബന്ദ് മേധാവി അര്‍ഷദ് മദനിയുടെ ഒരു അഭിമുഖം വന്നിട്ടുണ്ട്. ആര്‍ എസ് എസ് ഹിന്ദു രാഷ്ട്രവാദം ഉപേക്ഷിക്കും എന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു. പക്ഷെ ഹിന്ദു രാഷ്ട്രത്തെകുറിച്ച് ചര്‍ച്ചയില്‍ എവിടെയും വന്നില്ലെന്ന് മദനി വ്യക്തമാക്കുകയും ചെയ്യുന്നു. എന്തടിസ്ഥാനത്തിലാണ് ഈ അഭിപ്രായം എന്ന ചോദ്യത്തിന് മദനി നല്‍കിയ മറുപടി രാജ്യം അതി കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോ ള്‍ ഇത്തരം തീരുമാനങ്ങളുമായി ആര്‍ എസ് എസ്സിനു മുന്നോട്ടു പോകാന്‍ കഴിയില്ല എന്ന് മാത്രമാണ്. ഒരിക്കല്‍ ഞടട ന്റെ ശക്തമായിരുന്ന എതിരാളിയായിരുന്ന ദയൂബന്ദ് മേധാവി സ്വരം മയപ്പെടുത്തുന്നു എന്നത് ഫാസിസത്തോടുള്ള സമീപനത്തില്‍ വരുന്ന മാറ്റമായി പലരും മനസ്സിലാക്കുന്നു. ഇത് അപകടകരമാണ്. ശത്രുവിനെ കൃത്യമായി മനസിലാക്കാന്‍ കഴിയാതിരുന്നാല്‍ വലിയ ദുരന്തമാകും ഫലം.

Back to Top