ആരാധനകള്‍ അകക്കാമ്പറിഞ്ഞ് നിര്‍വഹിക്കുക
ജിദ്ദ: ആരാധനകള്‍ അകക്കാമ്പറിഞ്ഞ് നിര്‍വഹിക്കുമ്പോഴേ അതിന്റെ മാധുര്യം അനുഭവിക്കാന്‍ കഴിയൂവെന്നും പ്രകടനപരത ആരാധനകളുടെ അന്തസ്സത്ത നഷ്ടപ്പെടുത്തുമെന്നും ലുഖ്മാന്‍ പോത്തുകല്ല് അഭിപ്രായപ്പെട്ടു. ജിദ്ദ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച പ്രതിവാര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവസ്മരണ നിലനിര്‍ത്തുന്നതോടൊപ്പം നല്ല മനുഷ്യരായി ജീവിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ആരാധനകളുടെ ലക്ഷ്യം. ആരാധനകള്‍ ഉള്ളറിഞ്ഞ് നിര്‍വ്വഹിക്കുമ്പോഴേ ഓരോ ആരാധനകളും ലക്ഷ്യം നേടൂവെന്നും അദ്ദേഹം പറഞ്ഞു. ശറഫുദ്ദീന്‍ മേപ്പാടി അധ്യക്ഷത വഹിച്ചു. അബ്ദുന്നാസര്‍ സലഫി കുനിയില്‍ പ്രസംഗിച്ചു.