ആയിശ ബീവി
അബ്ദുല്‍മജീദ്സുല്ലമി
നരിക്കുനി: കെ എന്‍ എം സംസ്ഥാന വൈ.പ്രസിഡന്റായിരുന്ന മര്‍ഹൂം പി പി അബ്ദുറഹിമാന്‍ മാസ്റ്ററുടെ ഭാര്യ ആയിശാ ബീവി (85) നിര്യാതയായി. പ്രദേശത്തെയും അയല്‍ പ്രദേശത്തെയും നിരാലംബരുടെ അത്താണിയായിരുന്നു അവരുടെ വീട്. മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ അബ്ദുറഹ്‌മാന്‍ മാസ്റ്ററുടെ സജീവതയുടെ പിന്നിലെ ചാലകശക്തി ഈ മഹതിയായിരുന്നു. മാസ്റ്ററുടെ സുഹൃത്തുകളും സി എച്ച് അടക്കം മുസ്‌ലിംലീഗിലെ പല നേതാക്കളും പലപ്പോഴായി കൂടിയാലോചനക്ക് വേദിയാക്കിയത് ആമിനാ മന്‍സിലായിരുന്നു. തന്റെ മുമ്പിലെത്തുന്ന അഗതികളെയും അശരണരേയും വെറും കയ്യോടെ അവര്‍ മടക്കി അയച്ചിരുന്നില്ല. ആയിശ ബീവിയുടെ നാല് ആണ്‍മക്കളും മകളും മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് സജീവമാണ്. തന്റെ മുമ്പിലെത്തുന്ന എല്ലാവരോടും കരുണാര്‍ദ്രമായി പെരുമാറുകയും ആദര്‍ശം മുറുകെ പിടിച്ചുകൊണ്ട് മരണം വരിക്കുകയും ചെയ്ത മഹതിക്ക് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.. ആമീന്‍