7 Saturday
March 2026
2026 March 7
1447 Ramadân 18

ആദര്‍ശ ബോധം പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണം: കെ എന്‍ എം

കോഴിക്കോട് നോര്‍ത്ത് ജില്ല കെ എന്‍ എം സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ സംസ്ഥാന വൈ.പ്രസിഡന്റ് കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: ആദര്‍ശബോധം ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുമ്പോള്‍ മാത്രമാണ് സംസ്‌കരിക്കപ്പെട്ട സമൂഹം രൂപപ്പെടുകയുള്ളൂവെന്ന് കെ എന്‍ എം കോഴിക്കോട് നോര്‍ത്ത് ജില്ലാ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.  ഖുര്‍ആനിനെ മനസ്സറിഞ്ഞ് ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാകുമ്പോള്‍ സമാധാനവും ശാന്തിയും നിലനില്‍ക്കുമെന്നും ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. സംസ്ഥാന വൈ.പ്രസിഡന്റ് കെ എല്‍ പി ഹാരിസ് ഉദ്ഘാടനം ചെയതു. ഇസ്മായില്‍ കരിയാട് പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി കുഞ്ഞമ്മദ് മദനി, അഹമദ്കുട്ടി, ഷാക്കിര്‍, കാസിം, ആരിഫ്, ലത്തീഫ്, ബി എച്ച് ഇബ്‌റാഹിം കുട്ടി, ഫാത്തിമ ചാലിക്കര പ്രസംഗിച്ചു.

Back to Top