15 Wednesday
July 2026
2026 July 15
1448 Mouharrem 29

ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ  ഇസ്‌ലാഹി സെന്റര്‍ ജാഗ്രതാ സദസ്

ജിദ്ദ: ഉല്പതിഷ്ണുക്കള്‍ ത്യാഗ പരിശ്രമത്തിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെയാണ് മത പ്രമാണങ്ങളുടെ അക്ഷര വായന മാത്രം നടത്തുന്ന അതിവാദക്കാര്‍  ഇല്ലായ്മ ചെയ്യുന്നതെന്ന് പുനരാനയിക്കപ്പെടുന്ന അന്ധവിശ്വാസങ്ങള്‍ക്കും വ്യാജ ചികിത്സകള്‍ക്കുമെതിരെ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ  സംഘടിപ്പിച്ച ജാഗ്രതാ സദസ് അഭിപ്രായപ്പെട്ടു. മുഖ്യധാരയില്‍ നിന്ന് അകന്ന്  മോഡേണ്‍ മെഡിസിനെപ്പോലും തള്ളിക്കളയുന്ന ഇക്കൂട്ടര്‍ മന്ത്ര ചികിത്സ എന്ന പേരില്‍ കാട്ടികൂട്ടുന്ന വൈകൃതങ്ങള്‍ക്ക് നേരെ വിശ്വാസിസമൂഹത്തിന് കണ്ണടക്കാനാവില്ല എന്നും രാജ്യം ഫാസിസത്തിന്റെ കരാള ഹസ്തങ്ങളില്‍ പിടഞ്ഞ് അതിജീവനത്തിനായി പൊരുതുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്മുറക്കാര്‍ ആഭിചാരത്തിന്റെയും മന്ത്രകുതന്ത്രങ്ങളുടെയും ഫലസിദ്ധിയുടെ സാക്ഷ്യപത്രവുമായി നടക്കുന്നത് ഏറെ അപഹാസ്യകരമാണ്. ബഷീര്‍ വള്ളിക്കുന്ന്, ശമീര്‍ സ്വലാഹി പ്രഭാഷണം നടത്തി. ഇസ്‌ലാഹി സെന്റര്‍ മീഡിയ വിംഗ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സാദ് പാറായി, ജരീര്‍ വേങ്ങര പ്രസംഗിച്ചു.
Back to Top