17 Friday
July 2026
2026 July 17
1448 Safar 1

അല്‍ ഹുദ മദ്രസക്ക് മികച്ച വിജയം

ജിദ്ദ:  സി ഐ ഇ ആര്‍ മോറല്‍ സ്‌കൂള്‍ പൊതു പരീക്ഷയില്‍ ഷറഫിയ്യ അല്‍ ഹുദ മദ്രസ്സക്ക് മികച്ച വിജയം. അഞ്ച്, ഏഴ് ക്ലാസുകളിലായി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ മുഹമ്മദ് ബാസിം, നാസിം അസ്‌ക്കര്‍, നിദ അന്‍ വര്‍, സഫിയ സഹീദ്  ഏഴാം ക്ലാസില്‍  അസീം അസ്‌ക്കര്‍, ഹാതിം അലി, മുഹമ്മദ് റസിന്‍, സയ്യിദ് അഫ്‌നാന്‍, മുഹമ്മദ് മിഷാല്‍, മിദ്ഹ തമീം, ഷാന അബ്ദുല്‍ ഗഫൂര്‍, സഹ്‌റ മുജീബ് മൂസ, ഫാത്തിമ ഫിദ, റിദ നാസര്‍, ഫാത്തിമ റിഷിന്‍, ആമിന ജിഹ, ആമിന സബ ഫിറോസ് തുടങ്ങിയ കുട്ടികള്‍  മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.  മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ മദ്രസ്സ മാനേജ്‌മെന്റ് കമ്മറ്റി അനുമോദിച്ചു.
Back to Top